Connect with us

Kannur

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍

രാജ്യത്തെ മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന പുസ്തകങ്ങളാണിവ.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ ആര്‍ എസ് എസ് നേതാക്കളായ വി ഡി സവര്‍ക്കറുടെയും എം എസ് ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പി ജി മൂന്നാം സെമസ്റ്റര്‍ സിലബസിലാണ് വിവാദ പുസ്തകങ്ങള്‍ ഉള്‍പ്പെട്ടത്. രാജ്യത്തെ മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന പുസ്തകങ്ങളാണിവ.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെയാണ് ഈ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയത്. യൂനിവേഴ്‌സിറ്റിയുടെ ബ്രണ്ണന്‍ കോളജില്‍ മാത്രമാണ് ഈ കോഴ്‌സുള്ളത്. അവിടുത്തെ അധ്യാപകര്‍ ചര്‍ച്ച ചെയ്യാതെ ഈ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കണ്ണൂര്‍ വി സി റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. വിദ്യാര്‍ഥി യൂനിയനുകള്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest