Connect with us

Business

കിയ ഇവി6 സ്പോര്‍ട്ടി ഇലക്ട്രിക് ക്രോസ്ഓവറിന്റെ ബുക്കിംഗ് മെയ് 26ന് ആരംഭിക്കും

ഇതിന്റെ വില 60 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെയായിരിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| കിയ ഇന്ത്യയിലെ ഇവി രംഗത്തേക്ക് പ്രവേശിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പുതിയതും മികച്ചതുമായ ഇവി6 ലൂടെയാണ് കിയ ഇവി രംഗത്തേക്ക് പ്രവേശിക്കുന്നത്. ബ്രാന്‍ഡിന്റെ സമര്‍പ്പിത ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം, സ്പോര്‍ട്ടി ഇലക്ട്രിക് ക്രോസ്ഓവര്‍ ആണിത്. പരിമിതമായ യൂണിറ്റുകളില്‍ സിബിയു ഇറക്കുമതിയായി ഇവി6നെ രാജ്യത്ത് കൊണ്ടു വരും. മെയ് 26ന് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും.

ഇവി6 ആഗോളതലത്തില്‍ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 58 കെഡബ്ല്യുഎച്ച്, 77.4 കെഡബ്ല്യുഎച്ച് എന്നിവയാണ് അവ. ചെറിയ ബാറ്ററിക്ക് സിംഗിള്‍ മോട്ടോര്‍ റിയര്‍-വീല്‍ ഡ്രൈവ് സജ്ജീകരണത്തോടെ 373 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്നു. അതേസമയം വലിയ ബാറ്ററി 500 കിലോമീറ്റര്‍ വരെ റേഞ്ച് അവകാശപ്പെടുന്നു. ആഡംബര സെഗ്മെന്റിന് താഴെയുള്ള വിലയ്ക്ക് ചെറിയ ബാറ്ററിയും പിന്‍-വീല്‍ ഡ്രൈവും ഉപയോഗിച്ച് ഇത് ഇന്ത്യയില്‍ വാഗ്ദാനം ചെയ്യും.

ഒരു പ്രീമിയം മോഡല്‍ എന്ന നിലയില്‍, ഇവി6ന് ഉയര്‍ന്ന ശൈലിയിലുള്ള ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിനാണുള്ളത്. ഡാഷ്ബോര്‍ഡിന് മുകളില്‍ സംയോജിത സ്‌ക്രീന്‍ സജ്ജീകരണമുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി 12 ഇഞ്ച് ഡിസ്പ്ലേകളുണ്ട്.
ഇവി6 ന്റെ മൊത്തത്തിലുള്ള എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗും തികച്ചും സ്‌പോര്‍ട്ടി ആണ്. ഇത് ഒരു ഇടത്തരം എസ് യുവിയുടെ വലുപ്പമുള്ളതാണ്. എന്നാല്‍ സ്പോര്‍ട്ടി റൂഫ്ലൈനും മസ്‌കുലാര്‍ ആര്‍ച്ചുകളും ശരാശരി ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.

ജൂണില്‍ കിയ ഇവി6 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ വില 60 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെയായിരിക്കും.

 

Latest