Kerala
യുവതിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേല്‍പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
നിരവധി മോഷണ കേസിലെ പ്രതിയാണിയാളെന്ന് പോലീസ്

അമ്പലപ്പുഴ| യുവതിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേല്‍പിച്ച യുവാവ് അറസ്റ്റില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിമോനെ(27)യാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25 നാണ് കേസിനാസ്പദമായ സംഭവം.
പൊടിമോന്‍ ജോലിക്ക് പോകാത്തതിനെതുടര്‍ന്ന് ഭാര്യയുമായി നിരന്തരം വഴക്കിടുമായിരുന്നെന്നും ഇതിനെ തുടര്‍ന്നുള്ള വിരോധത്താലാണ് ഭാര്യയുടെ മുഖത്ത് എണ്ണ ഒഴിച്ച് പരിക്കേല്‍പിച്ചതെന്നും പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കാപ്പില്‍ ഭാഗത്ത് നിന്നാണ് പിടികൂടുന്നത്. നിരവധി മോഷണ കേസിലെ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----