Connect with us

ISL 2021- 22

ചെന്നൈയിനെതിരെ തകര്‍പ്പന്‍ ജയവുമായി ബ്ലാസ്റ്റേഴ്‌സ്

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട വിജയിച്ചത്.

Published

|

Last Updated

പനാജി | ഐ എസ് എല്ലിലെ 102ാം മത്സരത്തില്‍ ചെന്നൈയ്ന്‍ എഫ് സിക്കെതിരെ ആധികാരിക ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട വിജയിച്ചത്. ജോര്‍ജ് പെരേര ഡയസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മൂന്നാം ഗോൾ നേടി.. രണ്ടാം പകുതിയില്‍ അടുത്തടുത്ത മിനുട്ടുകളിലായിരുന്നു രണ്ട് ഗോളുകളും. ഇതോടെ നീണ്ട ഇടവേളക്ക് ശേഷം മഞ്ഞപ്പട സെമി സാധ്യത ശക്തമാക്കിയിരിക്കുകയാണ്.

ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നാം പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് അധികം കഴിയും മുമ്പ് 52ാം മിനുട്ടില്‍ അഡ്രിയാന്‍ ലൂണയുടെ അസിസ്റ്റില്‍ ജോര്‍ഗ് ഡയസ് ചെന്നൈയിന്റെ ഗോള്‍വല ചലിപ്പിച്ചു. മൂന്ന് മിനുട്ട് തികയും മുമ്പ് 55ാം മിനുട്ടില്‍ ഡയസ് രണ്ടാം ഗോളും നേടി. കളി അവസാനിക്കാൻ മിനുട്ടുകൾ ബാക്കിനിൽക്കെ സുന്ദരമായ ഫ്രീകിക്കിലൂടെ അഡ്രിയാൻ ലൂണ മൂന്നാം ഗോൾ നേടി.

ബ്ലാസ്‌റ്റേഴ്‌സിന്റെ വിന്‍ ബരെറ്റോ, ലാല്‍തതംഗ ഖ്വാള്‍റിംഗ്, ചെന്നൈയിന്റെ വ്ളാദിമിര്‍ കോമാന്‍, റഹീം അലി എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതോടെ, പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Latest