Connect with us

Oddnews

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ

Published

|

Last Updated

വാസ്‌കോ | ഐ എസ് എല്ലിൽ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ്- നോർത്ത് ഈസ്റ്റ് യുനൈറ്റഡ് പോരാട്ടം. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് ഒരു ഗോൾ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് ലക്ഷ്യമിടുന്നു. അതേസമയം, അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്.

12 കളികളിൽ നിന്ന് അഞ്ച് ജയമടക്കം 20 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് നിലവിൽ മൂന്നാം സ്ഥാനത്താണ്. ഇത്തവണ പാടേ നിറം മങ്ങിയ നോർത്ത് ഈസ്റ്റിന് 15 മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണം മാത്രമാണ് ജയിക്കാനായത്. പത്ത് പോയിന്റാണ് അവർക്കുള്ളത്.

---- facebook comment plugin here -----

Latest