Connect with us

Kerala

ബിഷപ്പിന്റെ വിവാദ പ്രസ്താവന; സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

Published

|

Last Updated

കോഴിക്കോട് | പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന് ഇ കെ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഇസ്ലാമില്‍ ലൗ ജിഹാദ് ഇല്ല. പ്രണയത്തിലൂടെ ഒരാളെയും മതത്തിലേക്ക് കൊണ്ടുവരാന്‍ ഇസ്ലാമില്‍ പറഞ്ഞിട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അതിന് മതപരമായ പിന്തുണ ഉണ്ടാകില്ല.

ബിഷപ്പിന്റെ പ്രസ്താവന തെറ്റാണ്. വിവാദ പരാമര്‍ശത്തില്‍ മന്ത്രി വാസവന്‍ പറഞ്ഞത് സര്‍ക്കാറിന്റെ നിലപാടാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

 

Latest