Connect with us

Alappuzha

ആലപ്പുഴയില്‍ പക്ഷിപ്പനി; സ്ഥിരീകരിച്ചത് താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍

ഹരിപ്പാട് ഒമ്പതാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളെ കൊന്നൊടുക്കും. ഏകദേശം 20,000 പക്ഷികളെയാണ് കൊല്ലുക.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഹരിപ്പാട് താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു.

ഹരിപ്പാട് ഒമ്പതാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളെ കൊന്നൊടുക്കും. ഏകദേശം 20,000 പക്ഷികളെയാണ് കൊല്ലുക. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയക്കുകയായിരുന്നു. ലാബില്‍ നടന്ന പരിശോധനയില്‍ എച്ച് 5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രോഗം കണ്ടെത്തിയ മേഖലകളില്‍ ജില്ലാ ഭരണകൂടം പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മേഖലയിലേക്ക് പക്ഷികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്.