Kerala
കണ്ണൂരില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; സഹയാത്രികന് ഗുരുതര പരുക്ക്
വ്യാഴാവ്ച രാവിലെ 8.15 ഓടെ കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപം കെഎസ്ടിപി റോഡിലാണ് അപകടം

കണ്ണൂര്‍ | കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ അബൂബക്കര്‍ സിദ്ദീഖ് ആണ് മരിച്ചത്.സഹയാത്രികന് ഗുരുതരമായി പരുക്കേറ്റു.
വ്യാഴാവ്ച രാവിലെ 8.15 ഓടെ കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപം കെഎസ്ടിപി റോഡിലാണ് അപകടം നടന്നത്. തിരൂരില്‍നിന്ന് പഴയങ്ങാടി ഭാഗത്തേക്കു പോകുന്ന ബൈക്കും കണ്ണൂര്‍ ഭാഗത്തേക്കു പോകുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്.അബൂബക്കര്‍ സിദ്ദീഖ് അപകടസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ സഹയാത്രികനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----