Connect with us

Kerala

കണ്ണൂരില്‍ വന്‍ ചന്ദന വേട്ട; പിടികൂടിയത് 390 കിലോ ചന്ദനം

സംഭവത്തില്‍ ഒരാള്‍ പിടിയിലായി

Published

|

Last Updated

കണ്ണൂര്‍  | കുറുമാത്തൂരില്‍ വന്‍ ചന്ദന ശേഖരം പിടികൂടി. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 390 കിലോ ചന്ദനമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മറ്റ് രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു

കണ്ണൂര്‍, കുറുമാത്തൂര്‍ കൂനം റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിലെ താല്‍ക്കാലിക ഷെഡില്‍ നിന്നാണ് 390 കിലോയോളം ചന്ദനം പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന .കുറുമാത്തൂര്‍ സ്വദേശി എം മധുസൂദനനാണ് വനം വകുപ്പിന്റെ പിടിയിലായത്. ശ്രീകണ്ഠാപുരം സ്വദേശികളായ നിസാര്‍, ദിലീപന്‍ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പറഞ്ഞു