Connect with us

National

ബെംഗളുരു മെട്രോ തൂണ്‍ തകര്‍ന്ന സംഭവം: സ്വമേധയാ കേസെടുത്ത് കര്‍ണാടക ഹൈക്കോടതി

സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

Published

|

Last Updated

ബെംഗളുരു| ബെംഗളുരുവില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നു വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ഹൈക്കോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മെട്രോ നിര്‍മ്മാണത്തില്‍ എന്ത് സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ബെംഗളുരു മെട്രോക്ക് പുറമെ ബെംഗളുരു കോര്‍പ്പറേഷന്‍, കരാറുകാര്‍ എന്നിവരും കോടതി നടപടികള്‍ നേരിടേണ്ടി വരും.

ജനുവരി 10നാണ് മെട്രോ തൂണ്‍ തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഹൈദരാബാദ് ഐഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. ബെംഗളുരു മെട്രോ ലിമിറ്റഡിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും പരിശോധനകള്‍ നടത്തി വരികയാണ്.

 

Latest