Connect with us

BJP

ബംഗാള്‍ ബി ജെ പിയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു; ഒരു എം എല്‍ എ കൂടി തൃണമൂലില്‍

തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി വിടുന്ന മൂന്നാമത്തെ എം എല്‍ എയാണ് ബിസ്വജിത്ത് ദാസ്

Published

|

Last Updated

കല്‍ക്കത്ത | പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും എം എല്‍ എമാരുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. ബി ജെ പി എം എല്‍ എ ബിസ്വജിത് ദാസ് ഇന്ന് തൃണമൂലിലേക്ക് ചേക്കേറി. ഇങ്ങനെ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി വിടുന്ന മൂന്നാമത്തെ എം എല്‍ എയാണ് ബിസ്വജിത്ത് ദാസ്.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായാണ് ബിസ്വജിത്ത് തൃണമൂല്‍ വിട്ട് ബി ജെ പിയില്‍ അംഗത്വമെടുത്തത്. നേരത്തെ, ബി ജെ പി ടിക്കറ്റില്‍ എം എല്‍ എ ആയ തന്മയി ഘോഷും തൃണമൂലില്‍ തിരിച്ചെത്തിയിരുന്നു. പാര്‍ട്ടി വിട്ടു പോയി തിരിച്ചു വന്നതില്‍ തൃണമൂലിനെ സംബന്ധിച്ച് ഏറ്റവും പ്രധാനി മുകുള്‍ റോയ് ആയിരുന്നു. തൃണമൂല്‍ വിട്ട് ആദ്യം ബി ജെ പിയില്‍ എത്തിയതും ഇദ്ദേഹമായിരുന്നു. ബംഗാളില്‍ തൃണമൂലിന്റെ വലിയ വിജയത്തിന് പിന്നാലെ നാലു വര്‍ഷത്തെ ബി ജെ പി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് മുകുള്‍ റോയ് തൃണമൂലില്‍ എത്തിയത്.

ബിസ്വജിത്ത് ദാസ് പാര്‍ട്ടി വിട്ടതോടെ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ബി ജെ പി അംഗ ബലം 72 ആയി കുറഞ്ഞു. തൃണമൂലില്‍ നിന്ന് അധികാരം പിടിച്ചടക്കുമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പിക്ക് 77 സീറ്റായിരുന്നു ലഭിച്ചത്.