Connect with us

Educational News

അലിഫ് ഗ്ലോബല്‍ സ്‌കൂളില്‍ പുതിയ അധ്യായന വര്‍ഷത്തിന് തുടക്കം

കേരളത്തിന് പുറമെ ഡല്‍ഹി, മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രവേശനോത്സവ ചടങ്ങിന്റെ ഭാഗമായി.

Published

|

Last Updated

നോളജ് സിറ്റി | കൊവിഡ് മഹാമാരിക്ക് ശേഷം അലിഫ് ഗ്ലോബല്‍ സ്‌കൂളില്‍ പുതിയ അധ്യായന വര്‍ഷത്തിന് തുടക്കം കുറിച്ചു. ആനകേറാമല ആട് കേറാമല ആയിരം കാന്താരി പൂത്തിറങ്ങി എന്ന കൗതുകകരമായ സന്ദേശവാക്യത്തോട് കൂടിയാണ് അധ്യാപകര്‍ കുട്ടികളെ വരവേറ്റത്. കേരളത്തിന് പുറമെ ഡല്‍ഹി, മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രവേശനോത്സവ ചടങ്ങിന്റെ ഭാഗമായി.

ചടങ്ങില്‍ ഡയറക്ടര്‍മാരായ സയ്യിദ് ഫസല്‍, കാസിം ചെനോളി എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. പ്രിന്‍സിപ്പല്‍ സി ആര്‍ സുരേഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി കെ ഹെഡ്മാസ്റ്റര്‍ ശമീര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഗുലാം ജീലാനി ഭട്ട് കശ്മീര്‍, മുസമ്മില്‍ അദനി, മാലിക് അസ്ഹരി കാരന്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.