Connect with us

Ongoing News

തിരുവനന്തപുരത്ത് വീണ്ടും അരുംകൊല; ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു

കുടുംബ പ്രശ്നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Published

|

Last Updated

തിരുവനന്തപുരം | ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും മനഃസാക്ഷിയെ ഞെട്ടിക്കുന്ന അരുംകൊല. ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം നെടുമങ്ങാട് യുവതിയെ വീട്ടിൽകയറി സുഹൃത്ത് കുത്തിക്കൊന്നിരുന്നു.

ജോലി കഴിഞ്ഞെത്തുകയായിരുന്ന ഷീബ എന്ന പ്രഭ (38)യെയാണ് ഭർത്താവ് സുരേഷ് എന്ന സെൽവരാജ് ഇന്ന് വെട്ടിക്കൊന്നത്. മാരകമായി പരുക്കേറ്റ ഇവർ ആശുപത്രിയിലെത്തും മുൻപ് മരിച്ചു.  കുടുംബ പ്രശ്നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  സെൽവരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest