Connect with us

ipl 2021

ബാംഗ്ലൂര്‍ തകര്‍ന്നടിഞ്ഞു; കളി കൊല്‍ക്കത്തയുടെ കയ്യില്‍

നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Published

|

Last Updated

ദുബൈ | കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിംഗ് കരുത്തിന് മുന്നില്‍ മുട്ടുമടക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ബോളര്‍മാരുടെ കരുത്തില്‍ മത്സരം കൈയ്യടക്കിയ കൊല്‍ക്കത്ത ബാംഗ്ലൂരിനെ 93 റണ്‍സിന് ഓള്‍ ഔട്ടാക്കി. 11 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്ത വരുണ്‍ ചക്രവര്‍ത്തിയും ഒന്‍പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആന്ദ്രേ റസലുമാണ് ബാംഗ്ലുറിന്റെ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും ക്യാപ്റ്റന്‍ വിരാട് കോലി നിറം മങ്ങി.കൊല്‍ക്കത്തക്കെതിരായ പോരാട്ടത്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത കോലിയെ രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണ വിക്കറ്റിന് മുന്നില്‍ കുടുക്കി.

എ ബി ഡിവില്ലേഴ്‌സ് ഗോള്‍ഡന്‍ ഡക്ക് ആയതോടെ ആദ്യ ഇന്നിംഗ്‌സ് ഏതാണ്ട് ആര്‍ സി ബിയുടെ കയ്യില്‍ നിന്നും വഴുതി പോകുകയായിരുന്നു. ബോളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ ബാംഗ്ലൂറിന് തിരിച്ച് വരവ് സാധ്യമാവുകയുള്ളൂ.

Latest