National
ഐപിഎല്ലില്‍ ഗുജറാത്തിന് മുന്നില്‍ തലകുനിച്ച് ബാംഗ്ലൂര്‍
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മറികടന്നത്

ബെംഗളുരു | ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറു വിക്കറ്റ് തോല്‍വി വഴങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎലില്‍നിന്നു പുറത്തായി. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച മുംബൈ ഇന്ത്യന്‍സ്, നാലാം സ്ഥാനക്കാരായി പ്ലേഓഫില്‍ കടന്നു.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മറികടന്നത്. ജയത്തോടെ 20 പോയിന്റായ ഗുജറാത്ത് ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാം. സെഞ്ചറി തികച്ച ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (52 പന്തില്‍ 104), വിജയ് ശങ്കര്‍ (35 പന്തില്‍ 53) എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിന്റെ വിജയത്തില്‍ പ്രധാന ഘടകം. മറുപടി ബാറ്റിങ്ങില്‍, വൃദ്ധിമാന്‍ സാഹയും (14 പന്തില്‍ 12), ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഗുജറാത്തിനു നല്‍കിയത്.
അതേ സമയം വിരാട് കോലിക്ക് സെഞ്ചുറി നേടി. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി കോലി മാറി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 60 പന്തില്‍ നിന്നാണ് കോലി നൂറ് തികച്ചത്.