Connect with us

saadiyya

ബി എ അഫ്സലുല്‍ ഉലമ: സഅദിയ്യ അറബിക് കോളേജിന് ഒന്നാം റാങ്ക്

ആമിന ബി കെയാണ് ഈ വര്‍ഷം ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

Published

|

Last Updated

ദേളി | കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എ അഫ്‌സല്‍ ഉലമ ഡിഗ്രി പരീക്ഷയില്‍ തുടര്‍ച്ചയായ
രണ്ടാം വര്‍ഷവും റാങ്കിന്റെ തിളക്കവുമയി സഅദിയ്യ അറബിക് കോളേജ്. അരമങ്ങാനം സ്വദേശികളായ ബദ്‌റുദ്ദീന്‍, സൈറ ദമ്പതികളുടെ മകള്‍ ആമിന ബി കെയാണ് ഈ വര്‍ഷം ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. 90 ശതമാനം മാര്‍ക്ക് നേടിയാണ് ആമിന സഅദിയ്യക്കും നാടിനും അഭിമാനമായത്.

തുടര്‍ച്ചയായ റാങ്ക് നേട്ടത്തില്‍ വിദ്യാര്‍ഥിനികളുടെ പഠന മികവിനെ സഅദിയ മാനേജ്‌മെന്റ് അനുമോദിച്ചു. അഭിമാന നേട്ടം നേടിയ വിദ്യാര്‍ഥിനിയെയും പ്രാപ്തരാക്കിയ അധ്യാപകരെയും
സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, പ്രിന്‍സിപ്പാള്‍ സലാഹുദ്ദീന്‍ അയ്യൂബി കളനാട് അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ രണ്ട്, നാല് റാങ്കുകള്‍ സഅദിയ്യ അറബിക് കോളേജിന് ആയിരുന്നു.