Connect with us

Kerala

നിലപാട് നാളെ അറിയിക്കുമെന്ന് ഇടഞ്ഞുനില്‍ക്കുന്ന എ വി ഗോപിനാഥ്; പൊട്ടിത്തെറിയുടെ തുടക്കം പാലക്കാട്ട് നിന്നെന്ന് എ കെ ബാലന്‍

ഇവര്‍ രാജിവെച്ചാല്‍ കോണ്‍ഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ടമാകും.

Published

|

Last Updated

പാലക്കാട് | പുതിയ ഡി സി സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടഞ്ഞുനില്‍ക്കുന്ന പാലക്കാട്ടെ മുതിര്‍ന്ന നേതാവ് എ വി ഗോപിനാഥ് നാളെ നിലപാട് അറിയിക്കും. നാളെ രാവിലെ 11ന് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം അറിയിച്ചു.

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 11 അംഗങ്ങള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. രാജിവെക്കുമെന്നാണ് ഭീഷണി. ഇവര്‍ രാജിവെച്ചാല്‍ കോണ്‍ഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ടമാകും. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് എന്നതിനാല്‍ പാര്‍ട്ടിക്കിത് അഭിമാന പ്രശ്‌നമാകും.

അതേസമയം, രാത്രിവൈകിയും ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള ചര്‍ച്ച നടക്കുകയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയും എ വി ഗോപിനാഥ് വിമതസ്വരം ഉയര്‍ത്തിയിരുന്നു. അന്ന് കെ സുധാകരന്‍ നേരിട്ടുവന്നാണ് പ്രശ്‌നം പരിഹരിച്ചത്. ഡി സി സി പ്രസിഡന്റ് സ്ഥാനമായിരുന്നു അന്ന് ഉറപ്പുനല്‍കിയത്. എന്നാല്‍, കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റാകുകയും ഡി സി സി അഴിച്ചുപണിയുകയും ചെയ്‌തെങ്കിലും ഗോപിനാഥിന് സ്ഥാനം ലഭിച്ചില്ല.

അതിനിടെ, ഗോപിനാഥിനെ പാളയത്തിലെത്തിക്കാന്‍ എന്‍ സി പിയും ഇടതുമുന്നണിയും ശ്രമം നടത്തുന്നുണ്ട്. കോണ്‍ഗ്രസിലെ പൊട്ടിത്തെറിയുടെ തുടക്കം പാലക്കാട്ട് ആയിരിക്കുമെന്ന് സി പി എം നേതാവ് എ കെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. പോസ്റ്റ് പൂര്‍ണ രൂപത്തില്‍:

 

Latest