Connect with us

Malabar Movement 1921

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസലിയാരുടേയും പേരുകള്‍ നീക്കം ചെയ്യാനുള്ള ശ്രമം ഉപേക്ഷിക്കണം: ഐ സി എഫ്

ചരിത്രം തിരുത്തുവാനുള്ള ഇത്തരം ഹീനമായ ശ്രമത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു

Published

|

Last Updated

ജിദ്ദ | സ്വാതത്ര്യസമര നായകരായ വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരുമടങ്ങുന്ന 387 പേരെ സ്വാതന്ത്ര്യ സമര നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ശ്രമം അപലപനീയമാണെന്നു ഐസിഎഫ് നാഷണല്‍ കമ്മറ്റി. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ വര്‍ഗീയ വത്കരിച്ചു രാജ്യത്തിന് വേണ്ടി ജീവനും സ്വത്തും സര്‍വ്വവും സമര്‍പ്പിച്ച ധീര ദേശാഭിമാനികളെ സ്വാതന്ത്യ സമര നായകരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി നാട്ടില്‍ വര്‍ഗീയത വളര്‍ത്താനുള്ള ശ്രമം രാഷ്ട്രത്തോടും ചരിത്രത്തോടും ചെയ്യുന്ന അക്രമമാണെന്നും ചരിത്രം തിരുത്തുവാനുള്ള ഇത്തരം ഹീനമായ ശ്രമത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

ജാതി മത വര്‍ഗ ഭാഷ വ്യത്യാസമില്ലാതെയുള്ള പോരാട്ടമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. ചരിത്രത്തില്‍ വര്‍ഗീയത ചാലിക്കുന്നവര്‍ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനികളോട് കൂടി ചെയ്യുന്ന ക്രൂരതയാണെന്നും യോഗം അഭിപ്രായപ്പെട്ടു

സയ്യിദ് ഹബീബ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ബഷീര്‍ എറണാകുളം, നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, അബൂബക്കര്‍ അന്‍വരി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, സുബൈര്‍ സഖാഫി,അബ്ദുറഹ്മാന്‍ മളാഹിരി, അബ്ദുല്‍ റഷീദ് സഖാഫി മുക്കം,അഷ്റഫലി, സലീം പാലച്ചിറ, സിറാജ് കുറ്റ്യാടി, മുഹമ്മദലി വേങ്ങര എന്നിവര്‍ സംബന്ധിച്ചു.