Connect with us

Kerala

വിക്‌സിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

226 ഗ്രാം സ്വര്‍ണമാണ് ബോട്ടിലിനുള്ളില്‍ സ്പ്രിംഗ് രൂപത്തില്‍ കടത്തിയത്.

Published

|

Last Updated

മലപ്പുറം |  വിക്‌സ് ബോട്ടിലിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ഒരാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശി കാസിമാണ് പിടിയിലായത്. 226 ഗ്രാം സ്വര്‍ണമാണ് ബോട്ടിലിനുള്ളില്‍ സ്പ്രിംഗ് രൂപത്തില്‍ കടത്തിയത്.

ഇതിനിടെ കരിപ്പൂരില്‍ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി മറ്റൊരാളും പിടിയിലായി. മലപ്പുറം സ്വദേശി ഹാരിസാണ് പിടിയിലായത്.

 

Latest