Connect with us

Kerala

അട്ടപ്പാടി ചുരത്തിൽ മലവെള്ളപ്പാച്ചിൽ; ഒഴുകിപ്പോയ വാഹനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

ഇവിടെയുള്ള ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോകുകയായിരുന്നു.

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി ചുരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ വാഹനത്തിൽ നിന്ന് രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആനമൂളി ഉരള കുന്നിലായിരുന്നു സംഭവം. ഇവിടെയുള്ള ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോകുകയായിരുന്നു.

പ്രദേശവാസികളുടെ അവസരോചിത ഇടപെടലിൽ വാനിലുണ്ടായിരുന്ന അച്ഛനും മകനും രക്ഷപ്പെട്ടു. നാട്ടുകാർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് ഇവർ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.

പുത്തൻ പുരക്കൽ സോമനും മകനുമായിരുന്നു പിക്കപ്പ് വാനിൽ ഉണ്ടായിരുന്നത്. അഗളി മേഖലകളിൽ കാര്യമായ മഴയില്ലെങ്കിലും അട്ടപ്പാടി മേഖലയിലും ചുരത്തിലും ഉൾവനങ്ങളിലും ശക്തമായ മഴയാണ്.