Connect with us

Kerala

മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

മധു കൊലക്കേസില്‍ പ്രതിയായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാനെയാണ് അഗളി പോലീസ് വൈദ്യശാലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പാലക്കാട് | അട്ടപ്പാടിയില്‍ മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മധു കൊലക്കേസില്‍ പ്രതിയായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാനെയാണ് അഗളി പോലീസ് വൈദ്യശാലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മധുവിന്റെ മാതാവും സഹോദരിയും നല്‍കിയ പരാതിയിലാണ് നടപടി.

മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹരജി നല്‍കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ ഹരജി നല്‍കിയത്.