Connect with us

russia-ukrine war

യുക്രൈനെതിരായ ആക്രമണം ഡോണ്‍ബാസിലെ ജനതക്കായി: റഷ്യ

യുക്രൈനെ റഷ്യയുടെ ശത്രുരാജ്യമാക്കി മാറ്റുക അമേരിക്കയുടെ ലക്ഷ്യം

Published

|

Last Updated

ന്യൂയോര്‍ക്ക് യുക്രൈന്‍ പിടിച്ചടക്കുക തങ്ങളുടെ ലക്ഷ്യമെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും യു എന്‍ പൊതുസഭയില്‍ റഷ്യ. യുക്രൈനെ പിടിച്ചെടുക്കാനല്ല, ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്നും യു എന്നിലെ റഷ്യന്‍ പ്രതിനിധി അറിയിച്ചു.

യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നു. റഷ്യയുടെ ശത്രുരാജ്യമാക്കി യുക്രൈനെ മാറ്റുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം. നാറ്റോയില്‍ യുക്രൈനെയും ജോര്‍ജിയയെയും അംഗമാകാന്‍ നീക്കം നടത്തിയെന്നും യു എന്‍ പൊതുസഭയില്‍ റഷ്യ ആരോപിച്ചു.

റഷ്യയും യുക്രൈനും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ റഷ്യ ആക്രമണം നടത്തുന്നതിന്റെ തെളിവുകളുണ്ട്. മേഖലയില്‍ എത്രയും വേഗം സമാധാനം പുലരണമെന്ന് യു എന്‍ ആഹ്വാനം ചെയ്തു. ഈ യുദ്ധം തുടര്‍ന്നാല്‍ ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയായിരിക്കുമെന്ന് യു എന്‍ വിലയിരുത്തി.

 

Latest