Connect with us

Kerala

കരിമ്പയിലെ ആക്രമണം; പരുക്കേറ്റ കുട്ടിയുടെ ആരോഗ്യനില മോശമായി

പരുക്കേറ്റ കുട്ടിക്ക് രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് മാതാവ് പറഞ്ഞു.

Published

|

Last Updated

പാലക്കാട് | പാലക്കാട് ജില്ലയിലെ കരിമ്പയില്‍ സദാചാര ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിയുടെ ആരോഗ്യനില മോശമായി. പരുക്കേറ്റ കുട്ടിക്ക് രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് മാതാവ് പറഞ്ഞു. ശരീരമാകെ മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് ഈ അവസ്ഥയിലായതെന്ന് കുട്ടി വ്യക്തമാക്കി.

ദിവസത്തിന്റെ ഭൂരിഭാഗം സമയവും കട്ടിലില്‍ കിടക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. അമ്മ വിളിച്ചപ്പോള്‍ ഒരു വിധത്തില്‍ പല്ല് വൃത്തിയാക്കി വീണ്ടും കിടക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും കടുത്ത വേദനയുണ്ടെന്നും കുട്ടി പറഞ്ഞു.