Connect with us

National

പശ്ചിമ ബംഗാളില്‍ വാനും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കല്ലുകള്‍ നിറച്ച ലോറി പെട്ടെന്ന് റോഡിലേക്ക് പ്രവേശിച്ചതോടെ വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Published

|

Last Updated

നദിയ| പശ്ചിമ ബംഗാളിലെ നദിയ ജില്ലയില്‍ വാനും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കല്ലുകള്‍ നിറച്ച ലോറി പെട്ടെന്ന് റോഡിലേക്ക് പ്രവേശിച്ചതോടെ വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 18 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ശക്തിനഗര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശവസംസ്‌കാര ചടങ്ങുകള്‍ക്കായി നോര്‍ത്ത് 24 പര്‍ഗാന്‍സിലെ ബാഗഡയിലെ നമ്പദീപിലേക്ക് പോവുകയായിരുന്നു വാന്‍ യാത്രക്കാര്‍. അതേസമയം, മൂടല്‍മഞ്ഞും വാഹനത്തിന്റെ അമിത വേഗതയുമാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

 

Latest