Connect with us

Kuwait

കുവൈത്തില്‍ പ്രവാസികളുടെ ജനസംഖ്യ കുറയുന്നതായി വിലയിരുത്തല്‍

ഈ വര്‍ഷം ജൂണ്‍ അവസാനം വരെ കുവൈത്തിലെ ആകെ ജനസംഖ്യ 4.63 ദശലക്ഷമാണ്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഈ വര്‍ഷം പ്രവാസി ജനസംഖ്യയില്‍ 56300ഓളം പേരുടെ കുറവ് രേഖപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ സ്ഥിതി വിവര കണക്കില്‍ വ്യക്തമാക്കി. ഈ വര്‍ഷം ജൂണ്‍ അവസാനം വരെ കുവൈത്തിലെ ആകെ ജനസംഖ്യ 4.63 ദശലക്ഷമാണ്. ഇതില്‍ 1.47 ദശലക്ഷം സ്വദേശികളും 3.15 ദശലക്ഷം വിദേശികളുമാണ്.

ആകെ സ്വദേശി ജനസംഖ്യയില്‍ 751600 പേര്‍ സ്ത്രീകളും 721700 പേര്‍ പുരുഷന്‍മാരുമാണ്. ജനസംഖ്യയില്‍.2.8 ദശലക്ഷം പേര്‍ ജോലി ചെയ്യുന്നവരാണ്. ഇതില്‍ 360600 പേര്‍ സര്‍ക്കാര്‍ മേഖലയില്‍ ആണ് ജോലി ചെയ്യുന്നത്. 32900 സ്വദേശി യുവാക്കള്‍ തൊഴില്‍ രഹിതരാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വിദേശികളുടെ എണ്ണത്തില്‍ 1.8ശതമാനമാണ് കുറവ്

 

Latest