Connect with us

Kerala

സുന്നി പ്രവര്‍ത്തകരുടെ കൊല: പ്രതികളെ സംരക്ഷിക്കുമെന്ന ലീഗ് നിലപാട് മനുഷ്യത്വത്തോടുള്ള വെല്ലുവിളി- എസ് വൈ എസ്

കുറ്റവാളികള്‍ക്ക് വേണ്ടി മേല്‍കോടതിയില്‍ അപ്പീല്‍ പോകുമെന്ന സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന ക്രിമിനലുകള്‍ക്കുള്ള പ്രോത്സാഹനമാണ്

Published

|

Last Updated

കോഴിക്കോട് | കല്ലാംകുഴിയിലെ സുന്നി പ്രവര്‍ത്തകരുടെ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ തുടര്‍ന്നും സംരക്ഷിക്കുമെന്ന മുസ്‌ലിം ലീഗ് നിലപാട് മനുഷ്യത്വത്തോടുള്ള വെല്ലുവിളി ആണെന്ന് എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ പ്രസ്താവിച്ചു. കുറ്റകൃത്യങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ബാധ്യതപ്പെട്ട നേതാക്കള്‍ കൊലയാളികള്‍ക്ക് വേണ്ടി പരസ്യമായി രംഗത്തുവരുന്നത് മനുഷ്യജീവന് അവര്‍ തെല്ലും വിലകല്‍പ്പിക്കുന്നില്ല എന്നതിന്റെ തെളിവാണ്. നാട്ടില്‍ കലാപം വിതച്ച് സൈ്വരജീവിതത്തിന് തടസ്സം നില്‍ക്കുന്ന അക്രമിസംഘങ്ങളെ തീറ്റിപ്പോറ്റുന്നതാകരുത് രാഷ്ട്രീയപ്രവര്‍ത്തനം. രാഷ്ട്രീയമായി വിധേയപ്പെടാത്തവരെ ആയുധം കൊണ്ട് അടിച്ചൊതുക്കാമെന്നത് വ്യാമോഹമാണ്. പല കാലങ്ങളിലായി മുസ്‌ലിം ലീഗ് നിരവധി സുന്നി പ്രവര്‍ത്തകരെ കൊന്നൊടുക്കിയിട്ടുണ്ട്. പള്ളികള്‍ക്കും സുന്നി സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്. ആ കേസുകളിലെല്ലാം അക്രമികളെ സംരക്ഷിക്കുകയാണ് ലീഗ് ചെയ്തിട്ടുള്ളത്. കല്ലാംകുഴിയിലും അത് തന്നെയാണ് അവര്‍ ചെയ്യുന്നത്. കുറ്റവാളികള്‍ക്ക് വേണ്ടി മേല്‍കോടതിയില്‍ അപ്പീല്‍ പോകുമെന്ന സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന ക്രിമിനലുകള്‍ക്കുള്ള പ്രോത്സാഹനമാണ്. മേല്‍കോടതിയില്‍ കേസ് വരുമ്പോള്‍ കേരള മുസ്‌ലിം ജമാഅത് കക്ഷി ചേരുന്നതിനെ കുറിച്ച് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

ഫറോക്ക് ഖാദ്‌സിയ്യയില്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത് ഫിനാന്‍സ് സെക്രട്ടറി ചാലിയം എ പി അബ്ദുല്‍ കരീം ഹാജി പതാക ഉയര്‍ത്തി.പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ്, പി പി അബൂബക്കര്‍ ഹാജി ചെറുവണ്ണൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ.മുഹമ്മദ് കുഞ്ഞു സഖാഫി, മുഹമ്മദ് പറവൂര്‍, എം അബൂബക്കര്‍ മാസ്റ്റര്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സ്വാഗതം പറഞ്ഞു. ഇന്ന് സമകാലിക ദഅവത്, തിരിഞ്ഞുനോട്ടം, ഇനിയും മുന്നോട്ട്, തുടങ്ങിയ സെഷനുകള്‍ക്ക് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പേരോട് അബ്ദു റഹ് മാന്‍ സഖാഫി, മജീദ് കക്കാട്, അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല , എന്‍ എം സാദിഖ് സഖാഫി, ആര്‍ പി ഹുസൈന്‍, എം എം ഇബ്‌റാഹീം, ബശീര്‍ പുളിക്കൂര്‍ , വി പി എം ബശീര്‍ , സിദ്ദീഖ് സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 

---- facebook comment plugin here -----

Latest