Connect with us

National

അസം വെള്ളപ്പൊക്കം ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കണമെന്ന് എ എ പി പ്രവര്‍ത്തകരോട് കെജരിവാള്‍

തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്താതെ മഴ തുടരുകയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | അസമിലെ വെള്ളപ്പൊക്കത്തില്‍ രണ്ട് ലക്ഷത്തോളം പേര്‍ ദുരിതത്തിലായ സാഹചര്യത്തില്‍, ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ അസം സര്‍ക്കാരിനെ സഹായിക്കാനും ജീവന്‍ രക്ഷിക്കാനും ആം ആദ്മി പാര്‍ട്ടിയുടെ (എ എ പി) എല്ലാ പ്രാദേശിക പ്രവര്‍ത്തകരോടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അഭ്യര്‍ത്ഥിച്ചു.

വിനാശകരമായ വെള്ളപ്പൊക്കം അസമിലെ ജനജീവിതം താറുമാറാക്കി. പല ജില്ലകളിലും വെള്ളപ്പൊക്കം ബാധിച്ചു. ആളുകള്‍ വളരെയധികം ബുദ്ധിമുട്ടിലാണെന്ന് കെജരിവാള്‍ പറഞ്ഞു. അസമിലെ 20 ജില്ലകളിലായി രണ്ട് ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്താതെ മഴ തുടരുകയാണ്. കച്ചാര്‍ ജില്ലയില്‍ രണ്ട് മരണങ്ങളും ദിമാ ഹസാവോയില്‍ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അസമില്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകള്‍ വെള്ളപ്പൊക്കം കാരണം നിര്‍ത്തിവെച്ചതായി അസം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ കൗണ്‍സില്‍ അറിയിച്ചു. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ വിളിച്ച് സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്ന് ഉറപ്പ് നല്‍കി.

 

 

 

Latest