Kerala
നോര്‍ക്കയുടെ ഡയറക്ടറായി ആസിഫ് കെ യൂസഫ് ചുമതലയേറ്റു
ലോക കേരള സഭ ഡയറക്ടര്‍ കൂടിയാണ്.
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയുടെ ഡയറക്ടറായും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും ആസിഫ് കെ യൂസഫ് ഐ എ എസ് ചുമതലയേറ്റു.
നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായും 2024 നവംബര്‍ 16 മുതല്‍ കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മില്‍മ) മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ലോക കേരള സഭ ഡയറക്ടര്‍ കൂടിയാണ് ആസിഫ് കെ യൂസഫ്. 2016 ബാച്ചിലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് കേരള കേഡര്‍ ഉദ്യോഗസ്ഥനായ അദ്ദേഹം എറണാകുളം സ്വദേശിയാണ്.







