Connect with us

പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് അംഗങ്ങള്‍ വരെയുള്ളവര്‍ ഗൃഹ സന്ദര്‍ശനത്തില്‍ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പുത്തന്‍പള്ളിയില്‍ ഗൃഹസന്ദര്‍ശനം നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ ജനങ്ങളോട് നേരിട്ട് സംവദിക്കുക, കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ ജനങ്ങളെ അറിയിക്കുക തുടങ്ങിയവയാണ് ഗൃഹസന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധം നിലനില്‍ക്കുന്ന കടലോര മേഖലയാണ് നേതാക്കള്‍ ഈ ഭാഗം തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എം വിജയകുമാര്‍ തുടങ്ങിയവരും എം വി ഗോവിന്ദനൊപ്പമുണ്ട്. ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാനാണ് ഗൃഹസന്ദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest