Connect with us

Ongoing News

സ്വാതത്ര്യത്തിന്റെ ആവിഷ്‌കാരമാണ് കല: അശോകന്‍ ചെരുവില്‍

ആവിഷ്‌കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന ജനതയെ അടിച്ചമര്‍ത്താന്‍ ഒരു ഭീകര ശക്തികള്‍ക്കും കഴിയില്ലെന്നും അശോകൻ ചെരുവിൽ

Published

|

Last Updated

തൃശൂര്‍ | മത രാഷ്ട്രീയ ഭീകരവാദം ലോകത്തിന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നും സ്വാതന്ത്ര്യത്തിന്റെ ആവിഷ്‌കാരമാണ് കലയെന്നും സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍. ആവിഷ്‌കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന ജനതയെ അടിച്ചമര്‍ത്താന്‍ ഒരു ഭീകര ശക്തികള്‍ക്കും കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് എസ് എഫ് ഇരുപത്തിയെട്ടാമത് തൃശൂര്‍ ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടന സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് മുനീര്‍ ഖാദിരി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നസ്‌റുദ്ധീന്‍ ആലപ്പുഴ സന്ദേശ പ്രഭാഷണം നടത്തി.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി യു അലി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്രാഹിം എരുമപ്പെട്ടി സംസാരിച്ചു. താഹിര്‍ ചേറ്റുവ സ്വാഗതവും മന്‍സൂര്‍ അക്തര്‍ നന്ദിയും പറഞ്ഞു.