Connect with us

Ongoing News

ടീം ആവിഷ്‌കരിക്കേണ്ട തന്ത്രങ്ങളില്‍ തര്‍ക്കം; കാമറൂണ്‍ ഗോള്‍കീപ്പര്‍ ആന്‍ഡ്രെ ഒനാനക്ക് സസ്‌പെന്‍ഷന്‍

ടീമിനകത്ത് സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താനുള്ള നടപടികള്‍ തുടരുമെന്ന് ഫെഡറേഷന്‍.

Published

|

Last Updated

ദോഹ | അച്ചടക്ക നടപടിയുടെ ഭാഗമായി കാമറൂണ്‍ ഗോള്‍കീപ്പര്‍ ആന്‍ഡ്രെ ഒനാനയെ സസ്‌പെന്‍ഡ് ചെയ്ത് കാമറൂണ്‍ ഫുട്ബോള്‍ ഫെഡറേഷന്‍. കളിക്കളത്തില്‍ ടീം ആവിഷ്‌കരിക്കേണ്ട തന്ത്രങ്ങള്‍ സംബന്ധിച്ച വാദപ്രതിവാദങ്ങളാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് വിവരം.

ലോകകപ്പ് ഫുട്‌ബോളില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ കാമറൂണ്‍ ഗോള്‍വല കാത്തത് ആന്‍ഡ്രെ ഒനാനയായിരുന്നു. പരിശീലകന്‍ റിഗോബെര്‍ട്ട് സോങിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി സ്വീകരിച്ചത്. പരിശീലകനും അദ്ദേഹത്തിന്റെ സ്റ്റാഫിനും എല്ലാ പിന്തുണയും നല്‍കുമെന്ന് ഫെഡറേഷന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ടീമിനകത്ത് സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താനുള്ള നടപടികള്‍ തുടരുമെന്നും ഫെഡറേഷന്‍ പറഞ്ഞു.

ഇന്നലെ സെര്‍ബിയ്ക്കെതിരായ മത്സരത്തില്‍ ഡേവിസ് എപാസിയായിരുന്നു കാമറൂണ്‍ വലകാത്തത്. ഇന്നലെ പുറത്തുവിട്ട ടീം ലിസ്റ്റില്‍ ഒനാനയുടെ പേരുണ്ടായിരുന്നില്ല. ഗ്രൂപ്പ് ജിയില്‍ ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കാമറൂണുള്ളത്.

 

Latest