Connect with us

Kannur

രാഷ്ട്രീയ രക്തസാക്ഷികളെ അവഹേളിച്ച് ആർച്ച് ബിഷപ് പാംപ്ലാനി

പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

Published

|

Last Updated

കണ്ണൂര്‍ | രാഷ്ട്രീയ രക്തസാക്ഷികളെ അവഹേളിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരും  പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ചവരും ആണ് രക്തസാക്ഷികളെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ചെറുപുഴയില്‍ കെ സി വൈ എം, ചെറുപുഴ, തോമാപുരം ഫൊറോനകളുടെ നേതൃത്വത്തില്‍ നടന്ന യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാംപ്ലാനി.

യേശുവിന്റെ ശിഷ്യന്മാരായ 12 അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വത്തെ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് രാഷ്ട്രീയക്കാരുമായി താരതമ്യം ചെയ്തത്. രാഷ്ട്രീയക്കാരിലെ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാരിലെ രക്തസാക്ഷികള്‍ എന്നു പറഞ്ഞായിരുന്നു വിവാദ പരാമർശം.

പരിപാടിയിൽ കോൺഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരുന്നു. റബര്‍ കിലോ 300 രൂപ ഉറപ്പാക്കിയാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്ത് എം പിമാരില്ലെന്ന വിഷമം മാറ്റിത്തരുമെന്ന പാംപ്ലാനിയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു. ലൗ ജിഹാദ് സംബന്ധിച്ചും ഇദ്ദേഹം വിവാദ പരാമര്‍ശം നടത്തിയിട്ടുണ്ട്.

Latest