Connect with us

Ongoing News

ആറന്മുള ജലോത്സവം: മൂന്നു പള്ളിയോടങ്ങള്‍ക്ക് അനുമതി

ഒരു പള്ളിയോടത്തില്‍ 40 പേര്‍ എന്ന ക്രമത്തില്‍ അനുമതി

Published

|

Last Updated

പത്തനംതിട്ട | ആറന്മുള  ഉതൃട്ടാതി ജലോത്സവം  നടത്തുന്നതിന് മൂന്ന് മേഖലകളില്‍ നിന്നുള്ള ഓരോ പള്ളിയോടങ്ങള്‍ക്ക്,  ഒരു പള്ളിയോടത്തില്‍ 40 പേര്‍ എന്ന ക്രമത്തില്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ആറന്മുള ജലോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗം മൂന്നു മേഖലകളില്‍ നിന്നുള്ള ഓരോ പള്ളിയോടങ്ങള്‍ വീതം ഒരു പള്ളിയോടത്തില്‍ 40 പേര്‍ എന്ന ക്രമത്തില്‍ അനുമതി നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിനു ശേഷം  പള്ളിയോടങ്ങളുടെ എണ്ണം 12 ആയി ഉയര്‍ത്തണമെന്ന് ആവശ്യം ഉയര്‍ന്നു. ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകേന്ദ്രം ഇക്കാര്യം സര്‍ക്കാറിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.

എന്നാല്‍, കൊവിഡ് രോഗബാധ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് മൂന്നു മേഖലകളില്‍ നിന്നുള്ള ഓരോ പള്ളിയോടങ്ങള്‍ക്ക് വീതം അനുമതി നല്‍കിയാല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

Latest