Connect with us

Kerala

സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കല്‍; മധുവിന്റെ കുടുംബത്തെ പോലീസ് സന്ദര്‍ശിച്ചു

അഗളി ഡിവൈഎസ്പി ഓഫീസില്‍ നിന്നുമാണ് ഉദ്യോഗസ്ഥര്‍ മധുവിന്റെ വീട്ടിലെത്തിയത്

Published

|

Last Updated

പാലക്കാട് |  ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അഗളി ഡിവൈഎസ്പി ഓഫീസില്‍ നിന്നുമാണ് ഉദ്യോഗസ്ഥര്‍ മധുവിന്റെ വീട്ടിലെത്തിയത്.

ആദിവാസി സംഘടനകളുമായി ചര്‍ച്ചനടത്തിയതിനു ശേഷം തീരുമാനം അറിയിക്കാമെന്ന് മധുവിന്റെ കുടുംബം പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

 

Latest