Kerala
അന്‍വര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഉപഗ്രഹമായി മാറി: കെ അനില്‍ കുമാര്‍
അന്‍വറിന്റേത് അപഥ സഞ്ചാരമാണ്. അന്‍വറിന്റെ ചെയ്തികളെപ്പറ്റി പൊതു സമൂഹത്തിനു ബോധ്യം വന്നു തുടങ്ങി. നിയമവിരുദ്ധമായ പ്രവൃത്തി ആര് ചെയ്താലും കേസെടുക്കും, നിയമ നടപടിയുണ്ടാകും.

തിരുവനന്തപുരം | പി വി അന്‍വര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഉപഗ്രഹമായി മാറിയെന്ന് സി പി എം സംസ്ഥാന സമിതി അംഗം അഡ്വ. കെ അനില്‍ കുമാര്‍. അന്‍വറിന്റേത് അപഥ സഞ്ചാരമാണ്. അന്‍വറിന്റെ ചെയ്തികളെപ്പറ്റി പൊതു സമൂഹത്തിനു ബോധ്യം വന്നു തുടങ്ങി. നിയമവിരുദ്ധമായ പ്രവൃത്തി ആര് ചെയ്താലും കേസെടുക്കുമെന്നും നിയമ നടപടിയുണ്ടാകുമെന്നും അനില്‍ കുമാര്‍ പറഞ്ഞു.
ഫോണ്‍ ചോര്‍ത്തിയതിന് പി വി അന്‍വര്‍ എം എല്‍ എക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കോട്ടയം കറുകച്ചാല്‍ പോലീസാണ് കേസെടുത്തത്. പൊതു പ്രവര്‍ത്തകന്‍ നല്‍കിയാണ് പരാതിയിലാണ് കേസ്.ടെലി കമ്മ്യൂണിക്കേഷന്‍ നിയമം, സമൂഹത്തില്‍ ഭിന്നിപ്പിനു ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ഫോണ്‍ ചോര്‍ത്തുകയും സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിലൂടെ കലാപത്തിന് ശ്രമിക്കുകയും ചെയ്തെന്ന കുറ്റം ആരോപിച്ചാണ് കേസെടുത്തിട്ടുള്ളത്.