Connect with us

Pv anwar

അൻവറിന്റെ ഭൂമി തിരിച്ചുപിടിക്കൽ നടപടികൾ പൂർത്തീകരിക്കണം: ഹൈക്കോടതി

കേസ് നാലിന് പരിഗണിക്കും

Published

|

Last Updated

കൊച്ചി | ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി വി അൻവർ എം എൽ എയും കുടുംബവും കൈവശം വെച്ചിരിക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമനടപടികൾ പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി. കൂടുതൽ സാവകാശം തേടി താമരശ്ശേരി ലാൻഡ് ബോർഡ് ചെയർമാൻ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ ഉത്തരവ്.

ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അറിയിക്കാനാണ് ഇടക്കാല ഉത്തരവ്. പി വി അൻവർ എം എൽ എയുടെയും കുടുംബത്തിന്റെയും അധികഭൂമി ആറ് മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് മാർച്ച് 24ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ- ഓർഡിനേറ്റർ കെ വി ഷാജി നൽകിയ കോടതി യലക്ഷ്യ ഹരജി പരിഗണിച്ചാണ് ഉത്തരവ്. നിയമസഭ പാസ്സാക്കിയ ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാൽ 207.84 ഏക്കർ ഭൂമി കൈവശമുള്ളതായി അൻവർ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ വ്യക്തമാക്കിയിരുന്നു.