Connect with us

Kerala

എറണാകുളത്ത് മലയാളി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അന്യ സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു

കുറച്ച് മാസമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് ലിജ.

Published

|

Last Updated

എറണാകുളം | എറണാകുളം പിണര്‍മുണ്ടയില്‍ മലയാളിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു. കുന്നത്ത് നാട് പള്ളിക്കര സ്വദേശി ലിജ(41)യെ ആണ കഴുത്തുമുറിച്ച കൊലപ്പെടുത്തിയത്. കൊല നടത്തിയ ഭര്‍ത്താവ് ഒഡിഷ സ്വദേശി ഷുക്രുവിനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ലിജ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപതിയില്‍ വച്ച് പുലര്‍ച്ചെ ആണ് മരിച്ചത്.

വര്‍ഷങ്ങളായി ഇവര്‍ വിവാഹിതരായിട്ട്. ഇവര്‍ക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. കുറച്ച് മാസമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് ലിജ.

 

---- facebook comment plugin here -----

Latest