Connect with us

Kerala

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Published

|

Last Updated

അട്ടപ്പാടി | അട്ടപ്പാടിയില്‍ നിന്ന് വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു. വെള്ളക്കുളം ഊരില്‍ വീരക്കല്‍മേട്ടില്‍ മുരുകന്‍ പാപ്പാ ദമ്പതികളുടെ രണ്ട് വയസുള്ളു പെണ്‍കുഞ്ഞ് ഭുവനേശ്വരിയാണ് മരിച്ചത്. ഉച്ചയോടെ കുഞ്ഞ് അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.

ഈ വര്‍ഷം അട്ടപ്പാടിയില്‍ സംഭവിക്കുന്ന രണ്ടാമത്തെ ശിശുമരണമാണിത്. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ഇതിനു മുമ്പ് മരിച്ചത്. ജനുവരി പത്തിനായിരുന്നു മരണം.