Connect with us

earthquake

ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം; ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണ

റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി |  ജമ്മു കശ്മീര്‍ മേഖലയില്‍ വീണ്ടം ഭൂചലനം ഇന്ന് പുലര്‍ച്ചയോടെയാണ് മേഖലയില്‍ ഭൂചനം അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഭൂചലനം ഉണ്ടാവുന്നത്.റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
അതേസമയം ഹിമാലയന്‍ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ചലനങ്ങളാണ് ജമ്മുകശ്മീരിലും അനുഭവപ്പെടുന്നതെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലും അസമിലും നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം, ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് ല്‍ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാല്‍, അസമിലുണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 4 ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ തീവ്രത കുറഞ്ഞ ഏകദേശം ഇരുപത്തിയഞ്ചിലേറെ തുടര്‍ ഭൂചലനങ്ങളാണ് ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.