Connect with us

National

രാജ്യത്ത് 14,348 കൊവിഡ് കേസുകള്‍ കൂടി; രോഗമുക്തി നിരക്ക് 98.19 ശതമാനമായി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 14,348 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 805 മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,198 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 98.19 ശതമാനമായി. 2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്.

1,61,334 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 244 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

Latest