Connect with us

Obituary

ജെ എസ് അടൂരിൻ്റെ മാതാവ് അന്നമ്മ സാമുവേൽ നിര്യാതയായി

സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അടൂർ തുവയൂർ മാഞ്ഞാലി ബോധിഗ്രാമിൽ.

Published

|

Last Updated

അടൂർ | തുവയൂർ വി സി എസ് ഭവനിൽ അന്നമ്മ സാമുവേൽ (88) നിര്യാതയായി. വളളിവിളിയിൽ പരേതനായ വി സി സാമുവേലിൻ്റെ ഭാര്യയാണ്. ദീർഘ കാലം ആരോഗ്യ വകുപ്പിൽ നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പലായും ജില്ലാ പബ്ളിക്ക് ഹെൽത്ത് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു.

 അന്താരാഷ്ട്ര തലത്തില്‍ പബ്ലിക് പോളിസി വിദഗ്ധനും  പ്രമുഖ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകനും കെ പി സി സി പബ്ളിക്ക് പോളിസി  ചെയർമാനുമായ ജോണ്‍ സാമുവേലിൻ്റെ (ജെ എസ് അടൂർ) മാതാവാണ്. യു എൻ മുൻ ഡയറക്ടറും ബോധിഗ്രാം ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകനുമാണ് ജോൺ സാമുവൽ.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അടൂർ തുവയൂർ മാഞ്ഞാലി ബോധിഗ്രാമിൽ.