Connect with us

Kerala

അനില്‍ ആന്റണിയുടെ രാജി; സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

പദവിയിലിരുന്നുള്ള അനിലിന്റെ ട്വീറ്റ് അനുചിതമാണെന്ന് കെ എസ് ശബരീനാഥന്‍. അനിലിനെതിരെ പാര്‍ട്ടി നടപടി വേണമെന്ന്‌ റിജില്‍ മാക്കുറ്റി.

Published

|

Last Updated

തിരുവനന്തപുരം | അനില്‍ കെ ആന്റണി കോണ്‍ഗ്രസിലെ പദവികള്‍ ഒഴിഞ്ഞതിനെ സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്. പദവിയിലിരുന്നുള്ള അനിലിന്റെ ട്വീറ്റ് അനുചിതമാണെന്ന് കെ എസ് ശബരീനാഥന്‍ പറഞ്ഞു.

രാജി പ്രഖ്യാപനത്തെ റിജില്‍ മാക്കുറ്റിയും സ്വാഗതം ചെയ്തു. പ്രസ്താവന പക്വതയില്ലാത്ത സമീപനത്തിന്റെ ഭാഗമാണെന്ന് റിജില്‍ പറഞ്ഞു. അനിലിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.