Connect with us

Techno

മോട്ടോ ജി പവറിന്റെ നവീകരിച്ച പതിപ്പ് വിപണിയില്‍

മോട്ടോ ജി പവര്‍ 2021ന് സമാനമായി, 2022 എഡിഷനിലും 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടറോള നല്‍കിയിട്ടുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി| മോട്ടറോളയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി പവറിന്റെ നവീകരിച്ച പതിപ്പ് (2022)പുറത്തിറക്കി. പുതിയ അപ്ഗ്രേഡിലൂടെ കാമറ സെറ്റപ്പില്‍ മെച്ചപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, മീഡിയടെക് ജി-സീരീസ് ചിപ്സെറ്റ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകള്‍ പുതിയ മോട്ടോ ജി പവര്‍ സ്മാര്‍ട്ട്‌ഫോണിലുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണ്‍ യുഎസ് വിപണിയില്‍ രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. 199 ഡോളര്‍ (14,700 രൂപ), 249 ഡോളര്‍ (18,400 രൂപ) എന്നിങ്ങനെയാണ് ഡിവൈസിന്റെ വില. വൈകാതെ ഫോണ്‍ 15000 രൂപയില്‍ താഴെ വിലയുമായി ഇന്ത്യയിലെത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ മോട്ടോ ജി പവര്‍ സ്മാര്‍ട്ട്‌ഫോണില്‍ 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. മോട്ടോ ജി പവര്‍ 2021ന് സമാനമായി, 2022 എഡിഷനിലും 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടറോള നല്‍കിയിട്ടുള്ളത്. പുതിയ ഡിവൈസിലും മോട്ടറോള ചാര്‍ജിംഗ് വേഗത മെച്ചപ്പെടുത്തിയിട്ടില്ല. 10ഡബ്ല്യു ചാര്‍ജിങ് വേഗത തന്നെയാണ് മോട്ടോ ജി പവര്‍ 2022ലും ഉള്ളത്.

ഫോണിന്റെ പിന്നില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിട്ടുണ്ട്. 3.5 എംഎം ഓഡിയോ ജാക്കും ഡിവൈസിലുണ്ട്. മോട്ടോ ജി പവര്‍ 2022ല്‍ ബ്ലൂടൂത്ത് 5.0, വൈ ഫൈ 802.11 എസി, ജിപിഎസ്, എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്.

 

---- facebook comment plugin here -----

Latest