Connect with us

Saudi Arabia

സഊദിയിൽ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ ഇന്ത്യൻ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

റിയാദിലെ അല്‍ഫലാഹ് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ തമിഴ്‌നാട് സ്വദേശി ഡോ.സത്യഭാമയാണ്​ മരിച്ചത്

Published

|

Last Updated

റിയാദ് | സഊദി അറേബ്യയിൽ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ വനിതാ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് സ്വദേശിനിയായ സത്യഭാമയാണ് ഡ്യൂട്ടിക്കിടെ മരിച്ചത്. ഉടന്‍ സഊദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

 കഴിഞ്ഞ 20 വർഷമായി അല്‍ ഫലാഹ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി സേവനം ചെയ്തുവരികയായിരുന്നു. മരണ വിവരമറിഞ്ഞ് ബ്രിട്ടനിലുള്ള മകന്‍ ഡോ. വരുണ്‍ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്. അമേരിക്കയിലുള്ള മറ്റൊരു മകന്‍ നാട്ടിലെത്തും. ഇവരുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

Latest