Connect with us

Kozhikode

കുളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് ഐ സി എഫ് പ്രവര്‍ത്തകന്‍ മരിച്ചു

ഐസിഎഫ് ദമാം 91 സെക്ടര്‍ ജനറല്‍ സെക്രട്ടറിയും മര്‍കസ് എക്‌സിക്യൂട്ടീവ് മെമ്പറുമായിരുന്നു.

Published

|

Last Updated

ദമാം | കുളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് ഐസിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു. കാഴിക്കോട് പെരുമണ്ണ കളരിക്കല്‍ മുഹമ്മദ് കോയയുടെ മകന്‍ മദീന മസിലില്‍ പ്രമീസ് ( 45) ആണ് മരിച്ചത്. അവധിക്ക് നാട്ടിലേക്ക് മടങ്ങിയ പ്രമീസ് കവിലാട്ടുകുളത്തില്‍ കുളിക്കുന്നതിന്റെ വെള്ളത്തില്‍ വീഴുകയായിരുന്നു.

ഐസിഎഫ് ദമാം 91 സെക്ടര്‍ ജനറല്‍ സെക്രട്ടറിയും മര്‍കസ് എക്‌സിക്യൂട്ടീവ് മെമ്പറുമായിരുന്നു.

മാതാവ്: കച്ചീവി, ഭാര്യ: ഖദീജ ഇടിയങ്കര, മക്കള്‍: മുഹമ്മദ് നാഷിഹ്, ഗശിഹാ, നഷ മറിയം. സഹോദരങ്ങള്‍: മഖ്ബൂല്‍, റിനാസ്, റോഷിന, ജുനൈസ്, അജ്മല്‍,സജ്ന.