Connect with us

shot at ambulance

കോഴിക്കോട് നിന്ന് പോയ ആംബുലന്‍സിന് നേരെ യു പിയിൽ വെച്ച് വെടിയേറ്റു

ഉത്തർ പ്രദേശിലെ ജബല്‍പൂർ- റിവ ദേശീയപാതയിൽ വെച്ചാണ് ആക്രമണമുണ്ടായത്.

Published

|

Last Updated

കോഴിക്കോട് | മൃതദേഹവുമായി കോഴിക്കോട് നിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ വെടിവെപ്പ്. ഉത്തർ പ്രദേശിലെ ജബല്‍പൂർ- റിവ ദേശീയപാതയിൽ വെച്ചാണ് ആക്രമണമുണ്ടായത്. രാവിലെ 11.30നായിരുന്നു സംഭവം.

എയര്‍ഗണ്‍ കൊണ്ടായിരിക്കാം വെടിവെച്ചതെന്നാണു വിവരം. കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടി മരിച്ചയാളുടെ മൃതദേഹവുമായി നവംബര്‍ 23നാണ് ആംബുലന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ബിഹാറിലേക്ക് പുറപ്പെട്ടത്. നിലവില്‍ ആംബുലന്‍സ് ഉത്തർ പ്രദേശിൽ കുടുങ്ങിക്കിടക്കുകയാണ്. യു പി പോലീസിന്റെ സഹായം ലഭിച്ചില്ലെന്നാണു വിവരം.

---- facebook comment plugin here -----

Latest