Connect with us

National

അമിത് ഷാ ഉപയോഗിക്കുന്നത് 80,000 രൂപയുടെ മഫ്‌ലര്‍, 2.5 ലക്ഷത്തിന്റെ സണ്‍ ഗ്ലാസ്; രാഹുലിന്റെ ടീ ഷര്‍ട്ടില്‍ തിരിച്ചടിച്ച് ഗഹ്ലോട്ട്

ബിജെപി ടീ ഷര്‍ട്ടിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അശോക് ഗെഹ്ലോട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ച ടീ ഷര്‍ട്ടിന്റെ വിലയെ വിമര്‍ശിച്ച ബി ജെ പിക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന വന്‍ ജനപിന്തുണയില്‍ ആശങ്കയിലാണ് കേന്ദ്ര സര്‍ക്കാറെന്ന് ഗെഹ്ലോട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോള്‍ ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുകയാണെന്നും ഗെഹ്ലോട്ട് വിമര്‍ശിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപയോഗിക്കുന്ന മഫ്‌ലറിന് 80,000 രൂപയാണ് വില. 2.5 ലക്ഷം വിലയുളള സണ്‍ഗ്ലാസുകളാണ് ബിജെപി നേതാക്കള്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ടീ ഷര്‍ട്ടിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അശോക് ഗെഹ്ലോട്ട് വിമര്‍ശിച്ചു.