Connect with us

Alappuzha

എ എം ആരിഫ് എം പിക്ക് കാർ അപകടത്തിൽ പരുക്കേറ്റു

എം പി ഓടിച്ച കാർ ട്രെയലറിന് പിന്നില്‍ ഇടിച്ചാണ് അപകടം.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ എം പി. എ എം ആരിഫിന് കാര്‍ അപകടത്തില്‍ പരുക്കേറ്റു. ചേര്‍ത്തലയിലെ കെ.വി.എം ജംങ്ഷനില്‍ അദ്ദേഹം ഓടിച്ച കാർ ട്രെയലറിന് പിന്നില്‍ ഇടിച്ചാണ് അപകടം.

എം പി മാത്രമാണ് കാറിലുണ്ടായിരുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Latest