Connect with us

Education

ഉന്നത വിദ്യാഭ്യാസത്തോടൊപ്പം സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ കൂടി വിദ്യാര്‍ഥികള്‍ പഠിക്കണം: പി ഉബൈദുല്ല എം എല്‍ എ

മലപ്പുറം ജില്ലയിലെ 72 സി ബി എസ് ഇ അഫ്‌ലിയേറ്റഡ്  സ്‌കൂളുകളാണ് അവാര്‍ഡ് ദാനത്തിനെത്തിയത്.

Published

|

Last Updated

മലപ്പുറം | സി ബി എസ് ഇ മലപ്പുറം ജില്ലാ ടോപ്പേഴ്‌സ് മീറ്റ് (പ്രതിഭാ സംഗമം) മഅ്ദിന്‍ അക്കാദമിയില്‍ പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡി ഡി ഇ. പി രമേശ്കുമാര്‍ മുഖ്യാതിഥി ആയിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി കരിയര്‍ പ്രഭാഷണം നടത്തി.

മലപ്പുറം ജില്ലയിലെ 72 സി ബി എസ് ഇ അഫ്‌ലിയേറ്റഡ്  സ്‌കൂളുകളാണ് അവാര്‍ഡ് ദാനത്തിനെത്തിയത്. ദേശീയ തലത്തില്‍ സി ബി എസ് ഇ യുടെ എ വണ്‍ ഗ്രേഡ് നേടിയ 86 വിദ്യാര്‍ഥികളെയും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ 425 വിദ്യാര്‍ഥികളെയും ആദരിച്ചു. ജില്ലയിലെ 75 സി ബി എസ് ഇ സ്‌കൂളിലെ ടോപ്പേഴ്സിനെയും ആദരിച്ചു. ജില്ലാ തലത്തില്‍ വിവിധ വിഷയങ്ങളില്‍ (സയന്‍സ്, കോമേഴ്‌സ്, പത്താം തരം) വിവിധ വിഷയങ്ങളിലും നൂറില്‍ നൂറ് മാര്‍ക്ക് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ച് ജില്ലാ തലത്തില്‍ ഒന്നാമത് എത്തിയ 92 വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ഉപഹാരം നല്‍കി. ജില്ലയില്‍  സമ്പൂര്‍ണ വിജയം നേടിയ  സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് സി ബി എസ് ഇ കമ്മ്യൂണിറ്റി ഷീല്‍ഡുകള്‍ നല്‍കി.

എം ഇ എസ് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് ശാഫി ഹാജി, സി ബി എസ് ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളായ മൂസ ഹാജി, പി അശ്‌റഫ്, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍. മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പൽ സൈതലവി കോയ പി, സി ബി എസ് ഇ സിറ്റി കോഓർഡിനേറ്റര്‍ കെ എം മുഹമ്മദ്, കെ റഫീഖ് മുഹമ്മദ്, സുരേന്ദ്രന്‍ ജി, സയ്യിദ് ശിഹാബ് തങ്ങള്‍, ഫഹദ് പി, ഹരികുമാര്‍ സി, അബ്ദുസ്സമദ് സി, ശുഐബ് പി, നൗഫല്‍ പുത്തന്‍ പീടിയക്കല്‍ സംബന്ധിച്ചു. സഹോദയ ജനറല്‍ സെക്രട്ടറി അമീനാ ജഹാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സഹോദയ പ്രസിഡന്റ് സി സി അനീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ സഹോദയ ട്രഷറര്‍ തോമസ് ചാലക്കല്‍ നന്ദിയും പ്രകാശിപ്പിച്ചു.