Connect with us

aljibra group of institution

അല്‍ജിബ്ര അക്കാഡമിക് കരാര്‍ ഒപ്പിട്ടു

ആരംഭിക്കുന്നത് കേരളത്തിലെ മികച്ച ഇന്റഗ്രേറ്റഡ് ക്യാമ്പസെന്ന് ഭാരവാഹികള്‍

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ മികച്ച ഇന്റഗ്രേറ്റഡ് ക്യാമ്പസ് ബ്രൈസണ്‍ എജ്യു ഡെവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ പാലക്കാട് കൊപ്പത്ത് അള്‍ജിബ്ര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ ഒരുക്കുന്നു. മെഡിക്കല്‍, എന്‍ജിനീയറിംഗ് കോച്ചിംഗ് നല്‍കുന്ന സ്‌കൂള്‍ ഓഫ് സയന്‍സ്, അക്കൗണ്ട്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസിന് സ്‌കൂള്‍ ഓഫ് കൊമേഴ്‌സ്, സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷനായ സിവില്‍ സര്‍വ്വീസ് അക്കാദമി എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതിയ അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് ബാബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ട്‌സ് ആന്റ് മാനേജ്‌മെന്റ് (ഐ എ എം), ദ ഐ എ എസ് മെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് നേതൃത്വം നല്‍കുന്നത്. ഇവരുമായുള്ള അള്‍ജിബ്രയുടെ അക്കാദമിക് കരാര്‍ കോഴിക്കോട്ട് നടന്ന ചടങ്ങില്‍ ഒപ്പിട്ടു.

ലോകോത്തര പഠന, ജീവിത സൗകര്യങ്ങളാണ് ക്യാമ്പസില്‍ ഒരുക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍. ഹയര്‍ സെക്കന്‍ഡറി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സുകള്‍ക്ക് ആത്മവിശ്വാസത്തോടെ ഒരുങ്ങുവാനുള്ള നൂതന പാഠ്യപദ്ധതിയാണ് അള്‍ജിബ്ര സ്‌കൂള്‍ ഓഫ് സയന്‍സ്. കോച്ചിംഗ് രംഗത്തെ അതികായരും വിദഗ്ധരുമായ ബാബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായാണ് അള്‍ജിബ്ര സ്‌കൂള്‍ ഓഫ് സയന്‍സ് കൈകോര്‍ക്കുന്നത്.

കൊമേഴ്‌സ്, അക്കൗണ്ട്‌സ്, മാനേജ്‌മെന്റ് പഠനങ്ങളുടെ ഏറ്റവും നൂതനമായ ക്യാമ്പസാണിത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ട്‌സ് ആന്റ് മാനേജ്‌മെന്റുമായി സഹകരിച്ചാണ് അള്‍ജിബ്ര സ്‌കൂള്‍ ഓഫ് കൊമേഴ്‌സ് പ്രവര്‍ത്തിക്കുന്നത്. ഹൈസ്‌കൂള്‍ തലം മുതല്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് അള്‍ജിബ്ര സിവില്‍ സര്‍വീസ് അക്കാദമി. സിവില്‍ സര്‍വീസ് മെന്ററിംഗ് രംഗത്തെ പ്രമുഖരായ ദ ഐ എ എസ് മെന്റര്‍ ടീമാണ് അള്‍ജിബ്ര സിവില്‍ സര്‍വീസ് അക്കാദമിയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ബ്രൈസണ്‍ എജു ഡെവലപ്പ്‌മെന്റ് എം ഡിമാരായ ഇ വി അബ്ദുറഹ്‌മാന്‍, വി പി എം ഇസ്ഹാഖ്, കൊപ്പം അല്‍ജിബ്ര ചെയര്‍മാന്‍ മുഹമ്മദ്കുട്ടി ബാവു,  ബാബാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് എം ഡി സിയാവുല്‍ ഹഖ്, ഐ എ എം ജി എം യൂനുസ് മുഹമ്മദ്, എ ജി എം അസ് ഫിന അഷ്‌റഫ്, ദി ഐ എ എസ് മെന്റേഴ്‌സ് ഡയരക്ടര്‍ അഖില്‍ നായര്‍ സംബന്ധിച്ചു. അല്‍ജിബ്രയുടെ വെബ്‌സൈറ്റ് ലോഞ്ചിംഗ് ബാവു ഹാജി നിര്‍വ്വഹിച്ചു.

 

 

Latest